‘ജീവനക്കാരി മരിച്ച ദിവസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ആശുപത്രി അടച്ചിട്ടു’; വ്യജപ്രചരണത്തെ അപലപിച്ച് മേപ്പയ്യൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുബആരോഗ്യ കേന്ദ്രത്തിനെതിരായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ നടപടിക്കെതിരെ യോഗം ചേര്‍ന്നു. ആശുപത്രിയില്‍ വെച്ച് നടന്ന മാനേജ്‌മെന്റ് കമ്മറ്റിയുടെയും ജീവനക്കാരുടെയും സംയുക്തയോഗം സംഭവത്തില്‍ അപലപിച്ചു.

ജീവനക്കാർ ഡ്യൂട്ടിയിൽ ഇരിക്കെ വൈകുന്നേരം 3.30 ന് സി.എം ബാബു, മനോഹരന്‍ ഉഷസ് എന്നിവരുടെ നേതൃത്വത്തില്‍ ഗെയിറ്റ് പുറത്ത് നിന്ന് അടച്ചിട്ട് രാവിലെ 11.30 മുതല്‍ ആശുപത്രി അടച്ചിട്ടു എന്നരീതിയില്‍ കുടുബാരോഗ്യ കേന്ദ്രത്തെയും ജീവനക്കാരെയും ബോധപൂര്‍വ്വം അപകീര്‍ത്തി പെടുത്തുന്ന രീതിയില്‍ പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാജ പ്രചാരണം നടത്തുകയായിരുന്നെന്നും യോഗം കുറ്റപ്പെടുത്തി. ഇതിനെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു.

ആശുപത്രി ജീവനക്കാരി അന്തരിച്ച ഫെബ്രുവരി 22ന് ആശുപത്രിയില്‍ ഉച്ചവരെ ഒപിയില്‍ വന്ന 236 പേരെയും പരിശോധിച്ചിരുന്നുവെന്നും പ്രതിരോധ കുത്തിവെപ്പ് രണ്ട് മണിവരെ നല്‍കിയിരുന്നു. ഉച്ചയ്ക്ക് ശേഷം സ്റ്റാഫ്‌നേഴ്‌സ് ലാബ്‌ടെക്‌നിഷന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയ ജീവനക്കാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി പരിശോധനമാത്രമാണ് അധികാരികളുടെ അനുമതിയോടെ നിര്‍ത്തി വെച്ചതെന്നും യോഗത്തില്‍ അറിയിച്ചു.

ഒ.പി പരിശോധന ഒഴികെ ബാക്കി എല്ലാ വിഭാഗങ്ങളും സാധാരണപോലെ വൈകുന്നേരംവരെ പ്രവര്‍ത്തിച്ചിരുന്നു. വൈകുന്നേരം 5.30 ന് ശേഷമാണ് ജീവനക്കാര്‍ ആശുപത്രിയില്‍ നിന്ന് പോയതെന്നും പറഞ്ഞു. ഉച്ചയ്ക്ക് 2.30 മുതല്‍ 4 മണിവരെ ജീവനക്കാര്‍ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ ആര്‍.സി എച്ച് ഓഫീസറുടെ നേതൃത്വത്തിലുളള ഓണ്‍ലൈന്‍ റിവ്വ്യൂമീറ്റിങ്ങില്‍ പങ്കെടുക്കുന്ന സമയത്താണ് ഇവർ പുറമെനിന്ന് ഗേറ്റ് പൂട്ടിയതെന്നും പറഞ്ഞു.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി രാജന്‍ അധ്യക്ഷതവഹിച്ചു