‘സുസ്ഥിര വികസനം സുരക്ഷിത ജീവിതം’; മേപ്പയൂര്‍ ജി.വി.എച്ച്.എസ്.എസില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പിന് ഇന്ന് സമാപനം
മേപ്പയൂര്‍: ജി.വി.എച്ച്.എസ്.എസ്. മേപ്പയൂര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് ഇന്ന് സമാപനം. സുസ്ഥിര വികസനം സുരക്ഷിത ജീവിതം എന്ന ലക്ഷ്യത്തിലൂന്നി ഡിസംബര്‍ 31 മുതലാണ് ക്യാമ്പ് ആരംഭിച്ചത്. മൂന്ന് ദിവസത്തെ പരിപാടികള്‍ക്കുശേഷം ഇന്ന് വൈകുന്നേരത്തോടെ ക്യാമ്പ് അവസാനിക്കും.
ക്യാമ്പിന്റെ ഉദ്ഘാടനം മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ ഉണ്ണികൃഷ്ണന്‍ ഫ്‌ലാഗ് ഓണ്‍ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.എം ബാബു അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ എം സക്കീര്‍ മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സന്തോഷ് സാദരം, എസ്.പി.സി.എ എന്‍ ഒ.യൂസഫ്, എസ്.എം.സി ചെയര്‍മാന്‍ ഗോപി ഇ.കെ, പി.ടി.എ വൈസ് പ്രസിഡന്റ് എം.എം അഷറഫ്, ഗാര്‍ഡിയന്‍ എസ്.പി .സി ചെയര്‍മാന്‍ സുരേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
എസ്.പി.സി ലീഡര്‍ അനുനന്ദ വി.പി നന്ദി പറഞ്ഞു. സുധീഷ് കുമാര്‍ സി.പി.ഒ എസ്.പി.സി, കെ ശ്രീവിദ്യ എ.സി.പി.ഒ എസ്.പി.സി, പോലിസ് ഉദ്യോഗസ്ഥരായ ലസിത്, നീതു തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.