‘സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് വലിയ പങ്ക്’; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: സാമൂഹ്യനീതി ഉറപ്പിക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലിംഗനീതിയലധിഷ്ഠിതവും ജാതിയതക്കെതിരുമായ വിദ്യാഭ്യാസ പ്രക്രിയക്ക് വേണ്ടി അദ്ധ്യാപകര്‍ പരിശ്രമിക്കണമെന്ന് പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.സുരേഷ് പുത്തന്‍പറമ്പില്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് മീഡിയവും മാതൃഭാഷാ മീഡിയവും പൊതുവിദ്യാഭ്യാസ മേഖലയില്‍ രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രയയപ്പ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി.ടി.എ പ്രസിഡന്റ് എം.എം ബാബു അധ്യക്ഷത വഹിച്ചു സംസ്ഥാന തല മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ഉപഹാരം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ വിതരണം ചെയ്തു. യു.എസ്.എസ് വിജയികള്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു വിതരണം ചെയ്തു.
പ്രില്‍സിപ്പല്‍ എം സക്കീര്‍, എസ്.എം.സി ചെയര്‍മാന്‍ ഇ .കെ ഗോപി, കെ നിഷിദ്, ആര്‍ അര്‍ച്ചന, സന്തോഷ് സാദരം, എം.എം അഷ്‌റഫ്, ഇ പ്രകാശന്‍, സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ടി.എം പ്രസാദ്, എം.ടി ബാബു, ടി ചന്ദ്രികഎന്നിവര്‍ സംസാരിച്ചു. കെ സുധീഷ് കുമാര്‍ നന്ദി പറഞ്ഞു.