മേപ്പയൂരില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന് തുടക്കം; പഞ്ചായത്തിലെ മുഴുവന്‍ വീടുകളും ക്യു.ആര്‍ കോഡില്‍ ഉള്‍പ്പെടുത്തി വിവരശേഖരണം നടത്തും


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു.

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റേയും കെല്‍ട്രോണിന്റെയും സഹകരണത്തോടെ ഹരിതകര്‍മ്മ സേന പഞ്ചായത്തിലെ മുഴുവന്‍ വീടുകളും ക്യു.ആര്‍ കോഡില്‍ ഉള്‍പ്പെടുത്തി വാര്‍ഡു തല വിവരശേഖരണം നടത്തുന്ന പദ്ധതിയാണിത്.

സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.സുനില്‍, വി.പി രമ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി. അഷിത, കെല്‍ട്രോണ്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സുഗീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.ശ്രീജയ, വി.ഇ.ഒ വിപിന്‍ദാസ്, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ ജി.ആര്‍ രുദ്രപ്രിയ, വാര്‍ഡ് കണ്‍വീനര്‍ സി.എം ബാബു, ഹരിതകര്‍മ്മ സേന പ്രതിനിധികളായ റീജ, ഷൈലജ എന്നിവര്‍ സംസാരിച്ചു.

summary: meppayur grama panchayath harita mithram smart garbage system started