‘എ.വി.അബ്ദു റഹ്മാന്‍ ഹാജി പരിശുദ്ധമായ ആദര്‍ശ രാഷ്ടീയത്തിന്റെ ഉടമ’; മേപ്പയ്യൂരില്‍ എ.വി. ചെയറിന്റെ നേതൃത്വത്തില്‍ എ.വി.അനുസ്മരണവും സമകാലീന ഇന്ത്യ മതേതരത്വത്തിന്റെ വര്‍ത്തമാനം- പ്രഭാഷണവും നടത്തി


മേപ്പയ്യൂര്‍: കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് തനിമയാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച ഒരപൂര്‍വ്വ വ്യക്തിത്വമായിരുന്നു എ.വി.അബ്ദുറഹ്മാന്‍ ഹാജിയുടേതെന്നും താന്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സന്ധിയില്ലാതെയുള്ള നിലപാടുകള്‍ എടുത്ത നിയമസഭാ സാമാജികന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ. പറഞ്ഞു. മേപ്പയ്യൂര്‍ എ.വി.ചെയര്‍ സംഘടിപ്പിച്ച എ.വി.അനുസ്മരണവും സമകാലീന ഇന്ത്യ പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിന്റെ പാരമ്പര്യങ്ങളെ തകര്‍ക്കാനും ചരിത്രത്തെ തിരുത്തി എഴുതാനും ഭരണകൂടങ്ങള്‍ ശ്രമിക്കുന്നു. ഭരണഘടനയെ മാനിക്കാതെ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി അപകടകരമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള പോരട്ടത്തില്‍ ഒരുമിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സലഫിയ്യ അസോസിയേഷന്‍ പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിച്ചു. എ.വി.ചെയര്‍ ചെയര്‍മാന്‍ പ്രഫ.സി.കെ.ഹസ്സന്‍റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. സമകാലീന ഇന്ത്യ മതേതരത്വത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ കെ.എന്‍.എ.ഖാദര്‍ പ്രഭാഷണം നടത്തി.

എ.വി.ചെയര്‍ ലോഗോ പ്രകാശനം മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വഹിച്ചു. സലഫിയ അസോസിയേഷന്‍ എ.ഒ.പി. കുഞ്ഞിമൊയ്തീന്‍, എ.വി.ചെയര്‍ കണ്‍വീനര്‍ അജയ് ആവള, സലഫിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി.അബ്ദുല്ല, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്‍, സലഫിയ അസോസിയേഷന്‍ സെക്രട്ടറി എ.പി.അസീസ്, കണ്ടോത്ത് അബൂബക്കര്‍ ഹാജി, കെ.കെ.കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു.