ആടിയും പാടിയും അവര്‍ വീണ്ടും ഒത്തുചേര്‍ന്നു; ശ്രദ്ധേയമായി മേപ്പയില്‍ കീഴ കുടുംബ സംഗമം
വടകര: മേപ്പയില്‍ കീഴ കുടുംബ സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തറവാട്ടില്‍ നടന്ന പരിപാടി മുതിര്‍ന്ന അംഗം രവീന്ദ്രന്‍ പി.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ ടി.വി ഹരിദാസന്‍ തുക ഏറ്റുവാങ്ങി.
തുടര്‍ന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. പരീക്ഷയില്‍ ഉന്നത വിജയം നേടി ആയുഷ്, ഓള്‍ കേരള ടാലന്റ് ടെസ്റ്റില്‍ ഒന്നാം റാങ്ക് നേടിയ ഐറിന്‍ റോസ്, ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ബാബുരാജ് അറക്കിലാട് എന്നിവരെ അനുമോദിച്ചു.

സുരേഷ്ബാബു പി.കെ അധ്യക്ഷത വഹിച്ചു. കേളു കുറ്റിയില്‍, വത്സന്‍ കീഴ, ഗംഗാധാരന്‍ മേപ്പയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.പി പ്രദീപന്‍ സ്വഗാതവും സിന്ധു പി.കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Description: Meppayil keezha family meeting 2024