ജീവിതശൈലി രോഗങ്ങള്‍ ജനപങ്കാളിത്തത്തോടെ ഫലപ്രദമായി നിയന്ത്രിക്കാന്‍ മേപ്പയ്യൂരും; ജീവതാളം പദ്ധതി നടപ്പാക്കാന്‍ തീരുമാനം



മേപ്പയ്യൂര്‍:
മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജീവതാളം പദ്ധതി നടപ്പാക്കുവാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അദ്ധ്യക്ഷയായി.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി.മനോജ് കുമാര്‍, സ്റ്റാന്‍ഡിങ്ങ് കമ്മററി ചെയര്‍മാന്‍ മാരായ വി.പി.രമ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സി.പി.സതീഷ്, ജെ.എച്ച്.ഐ എ.എം,ഗിരീഷ് കുമാര്‍ ആസൂത്രണ സമതി ഉപാദ്ധ്യക്ഷന്‍ സത്യന്‍ മേപ്പയ്യൂര്‍, മെമ്പര്‍മാരായ ശ്രീനിലയം വിജയന്‍, വി.പി.ബിജു, സറീന ഒളോറ. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീജയ, പി.ഇ.സി കണ്‍വീനര്‍ ടി.സുനന്ദ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.റീന, ആശ വര്‍ക്കര്‍ ലത എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ ജീവിത ശൈലി രോഗങ്ങള്‍ ഫലപ്രദമായി ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.