തൊഴിലുറപ്പ്‌ തൊഴിലാളികൾ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ; വയനാടിൻ്റെ കണ്ണീരൊപ്പാൻ ഒരുമിച്ച് പ്രവര്‍ത്തിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്


മേപ്പയൂർ: മുഖ്യമന്ത്രിയുടെ ഭൂരിതാശ്വാസനിധിയിലേക്ക് മേപ്പയൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ നിന്നും സമാഹരിച്ച തുക ടി.പി രാമകൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ്‌ തൊഴിലാളികൾ 534190 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ 276054 രൂപയും, കുടുംബശ്രീ അംഗങ്ങൾ 212580 രൂപയും, ഹരിതകർമ്മസേന അംഗങ്ങൾ 16500 രൂപയും കാർഷിക കർമ്മ സേനാ അംഗങ്ങൾ 10000 രൂപയും, കുടുംബശ്രീ ജനകീയ ഹോട്ടൽ 8000 രൂപയും സംഭാവന നൽകി. ഗ്രാമപഞ്ചായത്ത് ദൂരിതാശ്വാസ നിധിയിലേക്ക് 500000 രൂപയും നൽകി.

വയനാടിൻ്റെ കണ്ണീരൊപ്പാൻ ഉദാരമായി സംഭാവന ചെയ്ത എല്ലാവരെയും എം.എൽ.എ അദിനന്ദിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി അനിൽകുമാർ സ്വാഗതവും, വൈസ് പ്രസിഡണ്ട് എൻ.പി ശോഭ നന്ദിയും പറഞ്ഞു.

Description: Mepapyur Gram Panchayat working together to shed tears in Wayanad