കാണികളില്‍ അതിശയം നിറയ്ക്കുന്ന ലൈവ് മെന്റലിസം ഷോ; മെന്റലിസ്റ്റ് അനന്തു ഇന്ന് സര്‍ഗാലയില്‍
ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയുടെ ഭാഗമായി ഇന്ന് മെന്റലിസം ഷോ അരങ്ങേറും. പ്രശസ്ത മെന്റലിസ്റ്റ് അനന്തുവാണ് ഷോ നയിക്കുന്നത്. സിയാഫ് 2024ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്‌റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്.
ചുരുങ്ങിയ പ്രായത്തിനുള്ളില്‍ തന്നെ നിരവധി വേദികളില്‍ മാജിഷ് ഷോ നടത്തിയും മെന്റലിസം ഷോ നടത്തിയും ശ്രദ്ധനേടിയ താരമാണ് അനന്തു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകളും ഫോളോ ചെയ്യുന്ന ഇന്ത്യന്‍ മെന്‌റലിസ്റ്റാണ് അനന്തു. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അനന്തു ആദ്യമായാണ് വടകരയിലെത്തുന്നത്.
Summary: Mentalist Ananthu in Sargalaya today