ഉരുൾപ്പൊട്ടൽ ദുരന്തമനുഭവിച്ചവർക്ക് കൈത്താങ്ങുമായി മേമുണ്ട മഠം നാഗക്ഷേത്രവും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ കൈമാറി
വടകര: വയനാടും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് സഹായ ഹസ്തവുമായി മേമുണ്ട മഠം നാഗക്ഷേത്ര കമ്മിറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുലക്ഷം രൂപ കൈമാറി. കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തുക ഏറ്റുവാങ്ങി.
എക്‌സിക്യുട്ടീവ് ഓഫീസർ പി.നിമിഷ, ട്രസ്റ്റിബോർഡ് മെമ്പർമാരായ എ.എം.രാജൻ, കെ.ടി.ഹരീന്ദ്രൻ, ശശീന്ദ്രൻ ചാലിൽ എന്നിവർ പങ്കെടുത്തു. ദുരന്ത ബാധിത മേഖലകളിലേക്ക് സഹായഹസ്തവുമായി നിരവധി സംഘടനകളും സ്ഥാപനങ്ങളും മുന്നോട്ട് വരുന്നുണ്ട്. കഴിഞ്ഞ ദിവസം വടകര കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം മൂന്നുലക്ഷം രൂപ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
Summary: Memunda Madam Naga Kshetra are helping those affected by landslides; Three lakh rupees was handed over to the Chief Minister’s Relief Fund