വയനാടിനെ കൈവിടാതെ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ; സ്കൂൾ എൻഎസ്എസ് യൂണിറ്റ് തേങ്ങ ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
വടകര: വയനാടിനെ കൈവിടാതെ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. സ്കൂൾ എൻഎസ്എസ് യൂണിറ്റ് തേങ്ങ ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 25000 രൂപയാണ് വയനാട് ഭവന നിർമാണത്തിന് വേണ്ടി എൻഎസ്എസ് വളണ്ടിയർസ് സമാഹരിച്ചത്. കോഴിക്കോട് ആർ ഡി ഡി സന്തോഷ് കുമാറിന് സ്കൂൾ പ്രിൻസിപ്പാൾ ബീന ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി.
ചടങ്ങിൽ എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ശ്രീചിത് , വടകര ക്ലസ്റ്റർ കൺവീനർ ഷാജി, വളണ്ടിയർമാരായ നിവേദ് ബാബു, ശ്രീലക്ഷ്മി, മുഹമ്മദ് ഷാദിൽ, ആരുണോദയ, പ്രോഗ്രാം ഓഫീസർ ജൂലി ടി കെ തുടങ്ങിയവർ പങ്കെടുത്തു. മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വയനാട് മുണ്ടക്കൈക്കായി മുൻപും ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയിരുന്നു.