മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ യു.പി വിഭാഗം കെട്ടിടോദ്ഘാടനവും യാത്രയയപ്പും നാളെ
വടകര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗത്തിന്റെ പുതിയ കെട്ടിട ഉഘാടനവും യാത്രയയപ്പും നാളെ നടക്കും. രാവിലെ ഒൻപത് മണിക്ക് സ്കൂളിൽ നടക്കുന്ന പരിപാടി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ അധ്യക്ഷത വഹിക്കും.
വിരമിക്കുന്ന അധ്യാപകർ, ജീവനക്കാർ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും, സ്കൂളിന്റെ കുടിവെള്ള പദ്ധതിക്കായി ബാങ്ക് ഓഫ് ബറോഡ നൽകുന്ന സാമ്പത്തിക സഹായം കൈമാറലും, ദേശീയ സംസ്ഥാനതലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള അനുമോദനവും പരിപാടിയിൽ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന പ്രതിഭകൾക്കുള്ള അനുമോദനവും കലാപരിപാടികളും സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ മാനേജർ എം.നാരായണൻ, പിടിഎ പ്രസിഡന്റ് എം.വി.തോമസ്, പ്രധാനാധ്യാപകൻ പി.കെ.ജിതേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ. നിധിൻ, പി.പി. പ്രഭാകരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Summery: Memunda Higher Secondary School UP Section building inauguration and farewell tomorrow