കീഴ്പ്പയൂര്‍ നോര്‍ത്ത് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടോത്ത് അസ്സയിനാര്‍ ഹാജി, തടത്തില്‍ അമ്മത് ഹാജി അനുസ്മരണ യോഗം സംഘടിപ്പിച്ചു
കണ്ടോത്ത് അസ്സയിനാര്‍ ഹാജി, തടത്തില്‍ അമ്മത് ഹാജി അനുസ്മരണ യോഗം പേരാമ്പ്ര നിയോജക മണ്ഡലം ലീഗ് സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂര്‍:കീഴ്പ്പയൂര്‍ നോര്‍ത്ത് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കണ്ടോത്ത് അസ്സയിനാര്‍ ഹാജി, തടത്തില്‍ അമ്മത് ഹാജി അനുസ്മരണ യോഗം പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെകട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മൂസ്സ കോത്തമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. കീഴ്പോട്ട് പി.മൊയ്തി അധ്യക്ഷനായി.

പി അസ്സയിനാര്‍ സ്വാഗതവും, ടി.എം.സി മൊയ്തി നന്ദിയും പറഞ്ഞു. ഫൈസല്‍ ചാവട്ട്, ഇല്ലത്ത് അബ്ദുറഹിമാന്, കെ.കെ അമ്മത്, മൊയ്തീന് കീഴ്പ്പോട്ട്, ടി.എം മായന്‍കുട്ടി, വി.കെ അമ്മത്, ഇസ്മായില്‍ കീഴ്പ്പോട്ട്, ടി.എം മുഹമ്മദ്, അമ്മത് കീഴ്പ്പോട്ട്, കെ.കെ ഹംസ, ഷാഫി പി, വി.എം അഫ്സല്, അല്‍ ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.