കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് അംഗങ്ങള്‍ നടുവണ്ണൂരില്‍ ഒത്തുകൂടി; താലൂക്ക് തല ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി


നടുവണ്ണൂര്‍: കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടന്നു.നടുവണ്ണൂര്‍ ഗ്രീന്‍ പെരേസോ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ താലൂക്ക് പ്രസിഡണ്ട് സുധീര്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

പരിപാടി ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീണ്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്തു.
ചടങ്ങില്‍ ഡി.സി.സി ട്രഷറര്‍ ടി ഗണേഷ് ബാബു, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡണ്ട് ഇ. അജിത് കുമാര്‍, ജില്ലാ സെക്രട്ടറി ടി.നന്ദകുമാര്‍, കെ.സി.ഇ.എഫ് സ്റ്റേറ്റ് സെക്രട്ടറി സി.വി അജയന്‍, കെ.സുരേഷ് ബാബു, പൂക്കോട്ട് ബാബുരാജ്, എ.പി ഷാജി മാസ്റ്റര്‍, സി.എം
സുധീഷ് എന്നിവര്‍ പങ്കെടുത്തു.

താലൂക്ക് സെക്രട്ടറി ജയകൃഷ്ണന്‍ കെ. സ്വാഗതം പറഞ്ഞു. കെ.സി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ഡി സാബു സംഘടനാ കാര്യങ്ങളെ കുറിച്ച് ക്ലാസെടുത്തു. താലൂക്ക് ട്രഷറര്‍ അനൂപ്.എം നന്ദി പറഞ്ഞു.

summary: Members of the Kerala Cooperative Employees Front gathered at Naduvannur; A taluk head camp and send off meeting was held