മേപ്പയൂരില്‍ കലയുടെ ഉത്സവത്തിന് കൊടിയേറ്റം; മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് രചനാമത്സരങ്ങളോടെ ഇന്ന് തുടക്കം


മേപ്പയ്യൂർ: മേലടി സബ് ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. 16 മുതൽ 19 വരെ നാല് ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ: ഹയർ സെക്കൻററി സ്കൂളിലാണ് കലോത്സവം നടക്കുക. ഒമ്പത് വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക. മൂവായിരത്തോളം സർഗ്ഗ പ്രതിഭകൾ കലാമേളയിൽ മാറ്റുരക്കും

ഇന്ന് രാവിലെ മുതൽ രചനാ മത്സരങ്ങൾ നടക്കും. 17 ന് ഉച്ചക്ക് വർണ്ണശബളമായ ഘോഷയാത്ര നടക്കും. മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിലെ അധ്യാപകരും വിദ്യാർത്ഥികളും അണിനിരക്കുന്ന നൃത്ത സംഗീതശില്പത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷത വഹിക്കും. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ സക്കീര്‍ മനയ്ക്കല്‍ സ്വാഗതമാശംസിക്കും.

ജില്ലാ പഞ്ചായത്ത് അംഗം സി.എം.ബാബു, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത്, പയ്യോളി നഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരീഷ്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി.ഷിജിത്ത്, കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.നിർമ്മല, മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ, തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.

Summary: Melody sub disttrict arts festivel