മൂന്ന് ദിവസം, നാലായിരത്തോളം മത്സരാർത്ഥികള്‍; മേലടി ഉപജില്ലാ കായിക മേളയിൽ മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ചാമ്പ്യന്മാർ


മേപ്പയ്യൂർ: മേലടി ഉപജില്ലാ കായിക മേളയിൽ 432 പോയിന്റുകള്‍ നേടി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ഓവറോൾ ചാമ്പ്യൻമാരായി ആധിപത്യം നിലനിർത്തി. മൂന്നു ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടന്ന മേളയില്‍ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്.

224 പോയിന്റ്‌ നേടി പയ്യോളി ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ രണ്ടാം സ്ഥാനവും, 149 പോയിന്റ്‌ നേടി ചിങ്ങപുരം ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയര്‍ ബോയ്സ് വിഭാഗത്തിൽ ആൽവിൻ, അഹിൻ വേദേവും, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ വേദ വിജീഷും ചാമ്പ്യൻമാരായി.

ജൂനിയർ ബോയ്സ് വിഭാഗത്തിൽ പി.ആദിദേവ്, എ.കെ.അമീൻ എന്നിവരും, ജൂനിയർ ഗേൾസ് വിഭാഗത്തിൽ ശ്രദ്ധ ബാബുവും അൻസ അംമ്രീനും, സീനിയർ ബോയ്സ് വിഭാഗത്തിൽ ഡാനിഷ് രാജയും, സീനിയർ ഗേൾസ് വിഭാഗത്തിൽ ജാൻവി.എസ് എന്നിവരും വ്യക്തിഗത ചാമ്പ്യൻമാരായി. വിജയികൾക്ക് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ കെ.ടി.രാജൻ ട്രോഫി നൽകി.

Description: Melady Upajila Sports Fair: Meppayyur Govt. Higher Secondary School Champions