മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂര്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: പാറോളി ശശി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി


കൊയിലാണ്ടി: മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പാറോളി ശശിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ കീഴരിയൂര്‍ മണ്ഡലം സെക്രട്ടറിയാണ് പാറോളി ശശി.

ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തീരുമാനം ഡി.സി.സി അംഗീകരിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.ഗോപാലന്‍ നായര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് കീഴരിയൂര്‍ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. നവംബര്‍ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്.