കുണ്ടുംകുഴിയും ഭയക്കാതെ ഇനി യാത്ര ചെയ്യാം; മേപ്പയ്യൂരിലെ വിളയാട്ടൂര്‍ മേക്കുന്നകണ്ടി വട്ടപ്പൊയില്‍ റോഡ് തുറന്നു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 16 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിത വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി വട്ടപ്പൊയില്‍ റോഡ് തുറന്നു. റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ നിര്‍വഹിച്ചു.

പഞ്ചായത്ത് മെമ്പര്‍ വി.പി.ബിജു അധ്യക്ഷത വഹിച്ചു. മുരളിധരന്‍ കൈപ്പുറത്ത്, കെ.പി. സലാം, രവി ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു. അയല്‍സഭാ കണ്‍വീനര്‍ സന്‍ജിവ് കൈരളി സ്വാഗതവും വാര്‍ഡ് വികസ സമിതി കണ്‍വീനര്‍ ടി.കെ. വിജിത്ത് നന്ദിയും പറഞ്ഞു.

mid4]