മൊഞ്ചായി മൈലാഞ്ചിയിട്ടാല്‍ സമ്മാനം; കുറ്റ്യാടി വേദിക വായനശാലയില്‍ ‘ചിത്ര മെഹന്തി’ മൈലാഞ്ചിയിടല്‍ മത്സരം
കുറ്റ്യാടി: വേദിക വായനശാല നരിക്കൂട്ടുംചാലും മഴവില്‍ക്കാട് ഫോറസ്റ്റ് റിസോര്‍ട്ട് ആന്‍ഡ് റെസ്റ്റോറന്റ് മരുതോങ്കര ജാനകിക്കാടും ചേര്‍ന്ന് മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ഈദുല്‍ ഫിത്തര്‍ ആഘോഷത്തോടനുബന്ധിച്ചാണ് ‘ചിത്ര മെഹന്തി’ മത്സരം നടത്തുന്നത്.
വേദിക വായനശാലയില്‍ വ്യാഴാഴ്ചയാണ് മത്സരം ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് നടക്കുന്ന മത്സരത്തില്‍ 15 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവതികള്‍ക്ക് പങ്കെടുക്കാം.

രണ്ട് പേരുള്ള ഒരു ടീമായാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ സമ്മാനാര്‍ഹരായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7907104342, 9656844166.