മെഗാ മെഡിക്കൽ ക്യാമ്പ്; വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം യൂണിറ്റിന്റെ ക്യാമ്പിൽ പങ്കെടുത്തത് നൂറുകണക്കിന് പേർ
വടകര: വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം യൂണിറ്റിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, നേത്ര രോഗ വിഭാഗം ഓർത്തോ വിഭാഗം, കാർഡിയോളജി, ചർമരോഗ വിഭാഗം എന്നീ വിഭാഗങ്ങളിലായാണ് പരിശോധന നടന്നത്. 200ൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ മരുന്നും വിതരണം ചെയ്തു.
എംഎൽഎ കെ കെ രമ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വടകര സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽ വീൽചെയർ വിതരണോദ്ഘാടനം നിർവഹിച്ചു . ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവനയെ ആദരിച്ചു. ചടങ്ങിൽ പി എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജലീൽ , ഹാരിസ് ജയരാജ് പ്രതീഷൻ, പ്രേമാകുമാരി, എം പി ഗോപി തുടങ്ങിയവർ സംസാരിച്ചു.