ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച 20 ന്; അറിയാം വിശദമായി


കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികളിലേക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ജൂലൈ 20 ന് രാവിലെ 10.30 മണിക്കാണ് കൂടിക്കാഴ്ച.

സര്‍വ്വീസ് എഞ്ചിനീയര്‍, ട്രെയിനര്‍, എസ്എപി ഫംഗ്ഷണല്‍ കണ്‍സള്‍ട്ടന്റ്, ബിഡിഎം, ബിഡിഇ, സെയില്‍സ് ഹെഡ്, സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യന്‍, കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍, അസി. കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ എന്നീ തസ്തികകളിലേയ്ക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

(യോഗ്യത പ്ലസ് ടു, ഡിപ്ലോമ/ഐടിഐ, ഇലക്ട്രിക്കല്‍, ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത)
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി എത്തണം. ഫോണ്‍: 0495-2370176 . കൂടുതല്‍ വിവരങ്ങള്‍ Calicutemployability cenre എന്ന ഫേസ് ബുക്ക് പേജില്‍.