പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അധിക വരുമാനം; ചക്കിട്ടപാറക്കാര്‍ക്കായി ഔഷധസസ്യ കൃഷിയില്‍ പരിശീലന പരിപാടി


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ജനങ്ങള്‍ക്കായി ഔഷധസസ്യ കൃഷിയില്‍ പരിശീലന പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അധിക വരുമാനം ഉറപ്പാക്കുന്നതിനായി ആരംഭിച്ച വിവിധ പദ്ധതികളില്‍ ഏറ്റവും പ്രാമുഖ്യം നല്‍കുന്ന പദ്ധതിയാണ് ഔഷധസസ്യ കൃഷിയെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ നിര്‍മിത ഔഷധസസ്യ കൃഷി ആരംഭിക്കുന്നത്. കൃഷി, വിപണനം എന്നിവയില്‍ പരിശീലനത്തിലൂടെ കര്‍ഷകര്‍ക്ക് മികച്ച നേട്ടം കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ സി.കെ.ശശി, ഇ.എം.ശ്രീജിത്ത്, പഞ്ചായത്ത് അംഗം കെ.എ.ജോസൂട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.