ആരോഗ്യം വരദാനം; മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പ് സംഘടിപ്പിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് പേരാമ്പ്ര യൂണിറ്റ്


പേരാമ്പ്ര: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് പേരാമ്പ്ര യൂണിറ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ക്യാമ്പ് പേരാമ്പ്ര ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശരത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

മൈക്രോ ഹെല്‍ത്ത് ജീവനക്കാരുടെ നേതൃത്വത്തിലാണ് ക്യാമ്പില്‍ പരിശോധന ഒരുക്കിയത്. 206 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. പ്രസിഡണ്ട് എം.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. അബ്ദുള്‍ സലാം സ്വാഗതം പറഞ്ഞു. ഷൈജിത്ത് നന്ദി രേഖപ്പെടുത്തി. എച്ച്.ഐ.ക്കുള്ള യൂണിന്റെ ഉപഹാരം പവിത്രന്‍ കുറ്റ്യാടി നല്‍കി.