പ്രമേഹം ഇടയ്ക്ക് പരിശോധിക്കണം, ഭക്ഷണത്തിൽ ക്രമീകരണവും വേണം; പേരാമ്പ്രയിൽ ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷൻ ഗ്രൂപ്പിന്റെ മെഡിക്കൽ ക്യാമ്പ്


പേരാമ്പ്ര: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സൗജന്യമായി പ്രമേഹ രോഗ നിർണ്ണയ പരിശോധന, സൗജന്യ രക്തഗ്രൂപ്പ് നിർണയം, രക്തസമ്മർദ്ധ പരിശോധന എന്നിവയും നൽകി. 350ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി പ്രഭീഷ് എ.ടി, പി.ആർ.ഓ സജിൻ എസ്‌. കെ.എം, ട്രഷറർ വൈശാഖ് എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരായ കൈലാസ് ഗിരി, വിഷ്ണു പ്രസാദ്, ശിവകൃഷ്ണ, ഷൈജു മാത്യു, വൈഷ്ണ, വൈശാഖ് പി, കൃഷ്ണേന്ദു, ആതിര, ഷോണിമ എന്നിവർ പങ്കെടുത്തു.

Summary: Medical camp held at perambra