മേപ്പയ്യൂരില്‍ അതിദരിദ്രര്‍ക്കായി മെഡിക്കല്‍ ക്യാമ്പ്; മെഡിക്കല്‍ ചെക്കപ്പും, ലാബ് പരിശോധനകളും മരുന്നുകളും നല്‍കി
മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തും മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് അതിദരിദ്രര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ ചെക്കപ്പ്, ലാബ് പരിശോധനകള്‍ മരുന്ന് എന്നിവ നല്‍കി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി.സതീശന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ റാബിയ, പ്രകാശന്‍, പ്രസീത എന്നിവര്‍ സംസാരിച്ചു.
വി.ഇ.ഒ. വിപിന്‍ നന്ദി പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ:വിക്രം ഡോ: ചന്ദ്രലേഖ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ റൂബി മുംതാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.