ഭഗത് സിംഗിനെ അപമാനിച്ച മീഡിയവൺ മാനേജിങ് എഡിറ്റർ മാപ്പ് പറയുക; പേരാമ്പ്രയിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: ധീര വിപ്ലവകാരി ഭഗത് സിംഗിനെ അപമാനിച്ച മീഡിയ വൺ മാനേജിങ് എഡിറ്റർ സി ദാവൂദ് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തി. കോടതിയിൽ ബോംബ് വച്ചതിന് ഭഗത് സിംഗ് ശിക്ഷിക്കപ്പെട്ടെന്നും പിന്നീട് 1947 ആഗസ്ത് 15 കഴിഞ്ഞപ്പോൾ ധീര ദേശാഭിമാനിയായെന്നുമാണ് സി.ദാവൂദ് പറഞ്ഞത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് എം.എം ജിജേഷ്, ബ്ലോക്ക് സെക്രട്ടറി വി.കെ അമർഷാഹി, ആർ ബിനിൽ രാജ്, എം.എം അതുൽദാസ്, കെ.പി അഖിലേഷ്, പി.കെ ബിനോഷ്, എ.കെ അഭിരാജ് എന്നിവർ നേതൃത്വം നൽകി.