ബിരിയാണി ചലഞ്ചിലൂടെ ഒരുലക്ഷം രൂപ സമാഹരിച്ചു; തുക പാലേരിയിലെ ഇവാന്‍ ചികിത്സയ്ക്കായി നല്‍കി യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളിയൂണിയന്‍


പേരാമ്പ്ര: പാലേരിയിലെ മുഹമ്മദ് ഇവാന്‍ ചികിത്സാ സഹായ നിധിയിലേക്ക്
യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളിയൂണിയന്‍ സംസ്ഥാന കമ്മറ്റി തുക കൈമാറി. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരുലക്ഷം രൂപയാണ് നല്‍കിയത്. വാര്‍ഡ് കൗണ്‍സിലര്‍ ജിഷയില്‍ നിന്നും ചികിത്സാസഹായ കമ്മറ്റി ട്രഷറര്‍ സി.എച്ച് ഇബ്രാഹിംകുട്ടിക്ക് പണം ഏറ്റുവാങ്ങി.

ഉജ്ജയിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തെങ്ങ്കയറ്റ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ കാരയാട് അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ലേബര്‍ ഓഫീസര്‍ ദിനേശ്, സത്യന്‍കടിയങ്ങാട്, പി.കെ.കെ ബാബു, സുനില്‍ വിയ്യഞ്ചിറ, വേണു പറമ്പത്ത്, ഗിരീഷ് ഒളവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

summary: mechanized coconut plantation workers union handed over one lakh rupees for ivans treatment