‘അന്യസംസ്ഥാന തെങ്ങ് കയറ്റ തൊഴിലാളികളെ തടയും’; പേരാമ്പ്ര പഞ്ചായത്ത് തല യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളി കണ്‍വെന്‍ഷന്‍
പേരാമ്പ്ര: ഇതരസംസ്ഥാന തെങ്ങ് കയറ്റ തൊഴിലാളികളെ തെരുവില്‍ തടയുമെന്ന് യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ കാരയാട് പറഞ്ഞു. പേരാമ്പ്ര വ്യാപാരഭവനില്‍ നടന്ന പഞ്ചായത്ത് തല യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം പരമ്പരാഗത തെങ്ങ് കയറ്റ തൊഴിലാളികളുടെ ജോലിക്കും ജീവിതത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു.
യോഗത്തില്‍ പ്രദീപന്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മറ്റി അംഗങ്ങളായ ഷാജു അവള, കരുണന്‍ മുതുകാട്, ഷാജു പെരുവണ്ണാമൂഴി എന്നിവര്‍ സംസാരിച്ചു.
ശശി ഇടവരാട് സ്വാഗതവും വിനോദ് എളവനാട് നന്ദിയും രേഖപ്പെടുത്തി.