കേരള ദിനേശ് ബീഡി വടകര സൊസൈറ്റിയുടെ മുൻ സെക്രട്ടറി മേച്ചം പറമ്പത്ത് ശശിധരൻ അന്തരിച്ചു
[TOP1]
വടകര: പഴങ്കാവ് പുളിഞ്ഞോളി സ്കൂളിന് സമീപം മേച്ചം പറമ്പത്ത് ശശിധരൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു.
പരേതരായ മേച്ചം പറമ്പത്ത് പൊക്കന്റെയും കല്യാണിയുടെയും മകനാണ്.
ഭാര്യ: സഹിജ
മക്കൾ: ശിവന്ത് (ജർമനി), വിനായക് (ഐ.ടി).
മരുമകൾ: നിതു ഓജ
സഹോദരങ്ങൾ: സാവിത്രി (വില്യാപ്പള്ളി ), ശശീന്ദ്രൻ (അബുദാബി), ചന്ദ്രി (എടച്ചേരി),പരേതരായ കുഞ്ഞിരാമൻ,രാധ
സി.പി.ഐ പഴങ്കാവ് ബ്രാഞ്ച് അംഗം, കേരള ദിനേശ് ബീഡി വടകര സൊസൈറ്റിയുടെ മുൻ സെക്രട്ടറി, യുവകലാ സാഹിതി, സമന്വയ ജന സംസ്കാര വേദി, പഴങ്കാവ് സംഗമം റസിഡൻ്റ്സ് അസോസിയേഷൻ എന്നിവയുടെ മുൻഭാരവാഹിയായിരുന്നു ശശിധരൻ.
സംസ്കാരം നാളെ (16-01-2025) വൈകുന്നേരം 6 മണിക്ക് പഴങ്കാവിലെ വീട്ടുവളപ്പിൽ