നാദാപുരത്ത് അഞ്ചാംപനി പടരുന്നു; ആകെ രോഗബാധിതർ 21, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി


നാദാപുരം: നാദാപുരത്ത് അഞ്ചാംപനി പടരുന്നു. ജനുവരി 15 ന് ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഏഴാം വാര്‍ഡിലാണ് പുതുതായി ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 20 കുട്ടികള്‍ക്കായിരുന്നു പനി ബാധിച്ചത്.

നാദാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ ഓരോ കുട്ടികളിലും വാര്‍ഡ് നാലില്‍ രണ്ട് കുട്ടികളിലും വാര്‍ഡ് ആറില്‍ ആറു കുട്ടികളിലും വാര്‍ഡ് ഏഴില്‍ നാല് കുട്ടികളിലും വാര്‍ഡ് 11 ല്‍ ഒന്ന്, വാര്‍ഡ് 13 ല്‍ രണ്ട്, വാര്‍ഡ് 19 ല്‍ രണ്ട്, വാര്‍ഡ് 21 ല്‍ ഒരു കുട്ടിയിലുമായിരുന്നു ഇതുവരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പടെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ അഞ്ചാം പനിക്കെതിരായ പ്രതിരോധ വാക്‌സിനേഷനും നാദാപുരം പഞ്ചായത്തില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.


summary: measles spreads in nadapuram a total of 21 cases have been reported and prevention efforts have been intensified