മണിദാസ് പയ്യോളിയുടെ നാടന്‍ പാട്ടും, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും; മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആവേശമായി പ്രവേശനോത്സവം



മേപ്പയ്യൂര്‍: ആട്ടവും പാട്ടുമായി പ്രവേശനോത്സവത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. മണിദാസ് പയ്യോളിയുടെ നാടന്‍ പാട്ടും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി.


സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എം എം ബാബു പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.രമ്യ മുഖ്യാതിയായി പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ കെ. നിഷിദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സക്കീര്‍ മനക്കല്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ എം.എം.ഗോപി, അസിസ്റ്റന്റ് ഹെഡ് മാസ്റ്റര്‍ സന്തോഷ് സാദരം, എസ് ആര്‍ ജി കണ്‍വീനര്‍ കെ.ഒ.ഷൈജ, ദിനേശ് പാഞ്ചേരി ,ആര്‍ എസ് ദിവ്യ, സ്റ്റാഫ് സെക്രട്ടറി ഇ.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.