മേപ്പയ്യൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി; വി.കെ ഇസ്മായില്‍ മന്നാനി ഉദ്ഘാടനം ചെയ്തു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ബോഡി റൈഞ്ച് പ്രസിഡന്റ് വി.കെ ഇസ്മായില്‍ മന്നാനി ഉദ്ഘാടനം ചെയ്തു. മുഫത്തിഷ് ഫൈസല്‍ ലത്തീഫി പൂളമണ്ണ അധ്യക്ഷനായി.

മുദരിബ് ശരീഫ് ഫൈസി കടിയങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കാപ്പാട് ഖാസി ശിഹാബുദ്ദീന്‍ ഫൈസി അനുസ്മരണ പ്രഭാഷണവും പ്രാര്‍ത്ഥനയും മേപ്പയ്യൂര്‍ എളമ്പിലാട് മഹല്ല് ഖാസി കെ നിസാര്‍ റഹ്‌മാനി നിര്‍വ്വഹിച്ചു.

എസ്.കെ.എം.എം.എ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ചാവട്ട്, ശമീം മൗലവി, ശുഹൈബ് ഫൈസി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആലക്കാട്ട് അഹമ്മദ് മുസ്ല്യാര്‍ സ്വാഗതവും സഈദ് ഹുദവി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: വി.കെ ഇസ്മായില്‍ മന്നാനി(പ്രസിഡന്റ്), റഫീഖ് ഫൈസി, അദ്ഹം അശ്അരി(വൈസ്പ്രസിഡന്റ്), ആലക്കാട്ട് അഹമ്മദ് മുസ്ല്യാര്‍(ജനറല്‍ സെക്രട്ടറി), കെ നിസാര്‍, സഈദ് ഹുദവി(ജോ:സെക്രട്ടറി), വള്ളില്‍ അബ്ദുല്‍ വഹാബ് മാസ്റ്റര്‍(ട്രഷാറര്‍), അഹമ്മദ് മുഹ്യുദ്ദീന്‍ ദാരിമി(പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍), അബ്ദുറസാഖ് ഫൈസി, മുസ്തഫ മൗലവി ചേളാരി(വൈ:ചെര്‍മാന്‍) ഇ.കെ ഇര്‍ഷാദ് ദാരിമി (ഐ.ടി കോഡിനേറ്റര്‍), റംഷാദ് ദാരിമി (എസ്.കെ.എസ്.ബി.വി ചെര്‍മാന്‍), ഷാഹിദ് തിരുവള്ളൂര്‍(കണ്‍വീനര്‍).