മയ്യഴി പുഴ കരകവിഞ്ഞു; പെരിങ്ങത്തൂരിൽ രണ്ട് ബോട്ട് ജെട്ടികൾ വെള്ളത്തിൽ


മാഹി: കാലവർഷം ശക്തമായതിനെ തുടർന്ന് മയ്യഴി പുഴ കരകവിഞ്ഞു. ഇതോടെ പെരിങ്ങത്തൂരിൽ രണ്ട് ബോട്ട് ജെട്ടികൾ വെള്ളത്തിൽ മുങ്ങി. ബോട്ട് ജെട്ടികളുടെ മേൽക്കൂരമാത്രമാണ് പുറത്ത് കാണാൻ കഴിയുന്നുള്ളു. ബാക്കി മുഴുവൻ ഭാ​ഗവും വെള്ളത്തിനടിയിലാണ്.

മഴ ശക്തമായി തന്നെ തുടരുകയാണെങ്കിൽ ജെട്ടികൾ മുഴുവനായും വെള്ളത്തിനടിയിലാകും . മയ്യഴി പുഴ കരകവിഞ്ഞതോടെ പെരിങ്ങത്തൂർ , കരിയാട് ഭാ​ഗങ്ങളിൽ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.