കുടിശ്ശികയ്‌ക്കൊപ്പം മെയിലെ പെന്‍ഷനും വിതരണം ചെയ്യും; മെയ് 15 മുതല്‍ വിതരണം തുടങ്ങുമെന്നും മന്ത്രി
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ ഒരുമാസത്തേതുകൂടി വിതരണംചെയ്യാന്‍ തീരുമാനമായതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. മേയിലെ പെന്‍ഷനൊപ്പം ഇതും നല്‍കും.
62 ലക്ഷം കുടുംബങ്ങള്‍ക്ക് 3200 രൂപവീതം ലഭിക്കും. 1800 കോടി രൂപ ഇതിന് വേണ്ടിവരും. അടുത്തമാസം 15-നുശേഷം വിതരണംചെയ്യും. ഈ മാസത്തെ പെന്‍ഷന്‍ വിഷുവിന് മുമ്പ് വിതരണം ചെയ്തിരുന്നു.

ക്ഷേമപെന്‍ഷനില്‍ അഞ്ചുമാസത്തെ കുടിശ്ശികയുണ്ടായിരുന്നു. ഇതില്‍ രണ്ടുമാസത്തേത് കഴിഞ്ഞ സാമ്പത്തികവര്‍ഷം നല്‍കിയിരുന്നു. ശേഷിക്കുന്ന മൂന്നുമാസത്തേത് ഈവര്‍ഷം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരുമാസത്തേതാണ് മേയില്‍ നല്‍കുന്നത്.
Description: May pension will be distributed along with arrears