അയ്യായിരം പേരെ അണിനിരത്തി റാലി; പേരാമ്പ്രയില്‍ മെയ്ദിനം വിപുലമായി ആചരിക്കാന്‍ സ്വാഗതസംഘം രൂപീകരിച്ചു
പേരാമ്പ്ര: മെയ്ദിനം പേരാമ്പ്രയില്‍ വിപുലമായി ആചരിക്കാന്‍ സ്വാഗതസംഘം രൂപവത്കരിച്ചു. മെയ്യ് ദിന റാലിയില്‍ അയ്യായിരം പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. വൈകുന്നേരം സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ടിലാണ് പൊതുസമ്മേളനം നടക്കുക. പൊതുസമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.കെ. പ്രേംനാഥ് ഉദ്ഘാടനംചെയ്യും.
യോഗത്തില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി കെ സുനില്‍, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, അന്നന്മ ജോസഫ്, വി.കെ അമര്‍ഷാഹിന്‍, മേയലാട്ട് ബാലകൃഷ്ണന്‍, അമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി എന്‍.കെ ലാല്‍ (കണ്‍വീനര്‍.), പരാണ്ടി മനോജ് (ചെയര്‍മാന്‍), ശശികുമാര്‍ പേരാമ്പ്ര (ഖജാന്‍ജി.) എന്നിവരെ തിരഞ്ഞെടുത്തു.