ഇലയിലൂടെ പഠിക്കാം, പഠനാന്തരീക്ഷം വര്‍ദ്ധിപ്പിക്കാം; കെ.ജി.എം.എസ് കൊഴുക്കല്ലൂര്‍ യു.പി സ്‌കൂളില്‍ ഗണിത ശില്‍പശാല സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: കെ.ജി.എം.എസ് കൊഴുക്കല്ലൂര്‍ യു.പി സ്‌കൂളില്‍ ഗണിത ശില്‍പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള മേലടി ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇല പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.ടി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

എച്ച്.എം. അബ്ദുള്‍ സലാം കെ.കെ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ബി.ആര്‍.സി ടെയ്‌നര്‍ അനീഷ് പി. പദ്ധതി വിശദീകരണം നടത്തി. സഹദേവന്‍ കെ.പി, ഐശ്വര്യ വി.വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ കെ. ഷൈനു നന്ദി രേഖപ്പെടുത്തി.