പ്രായം മറന്ന മിന്നുന്ന പ്രകടനം; സംസ്ഥാന തല മാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കല്‍പ്പത്തൂരിലെ പത്മനാഭന്‍ നായരെ വീട്ടിലെത്തി അനുമോദിച്ച് പേരാമ്പ്ര എം.എല്‍.എ. ടി.പി. രാമകൃഷ്ണന്‍


നൊച്ചാട്: മാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് അത്ലറ്റിക് മീറ്റില്‍ മികച്ച വിജയം കരസ്ഥമാക്കിയ കല്‍പ്പത്തൂരിലെ പത്മനാഭന്‍ നായരെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അനുമോദിച്ച് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍.

കോട്ടയം പാലയില്‍ വെച്ചു നടന്ന സംസ്ഥാന തല മാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് അത്ലറ്റിക് മീറ്റില്‍ ഹൈ ജംബിലും ലോങ്ങ് ജംബിലും സ്വര്‍ണ്ണ മെഡലോയെയാണ് പത്മനാഭന്‍ നായര്‍ വിജയം കൈവരിച്ചത്. കോഴിക്കോട് വച്ച് നടന്ന ജില്ലാ മത്സരത്തിലും ഹൈ ജംബിലും ലോങ്ങ് ജംബിലും 100 മീറ്റര്‍ ഓട്ടത്തിലും വിജയിയായിരുന്നു.

ഭാര്യ ദേവി ഒരു മകനും മകളുമുണ്ട്.