മാഹി- മുഴപ്പിലങ്ങാട് ബൈപ്പാസിൽ വൻ മദ്യ വേട്ട; ടോൾ ബൂത്തിന് സമീപം 234 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ


മാഹി: മാഹി മുഴപ്പിലങ്ങാട് ബൈപാസിൽ വൻ മദ്യവേട്ട. 13 പെട്ടികളിലായി കടത്താൻ ശ്രമിച്ച അര ലിറ്ററിന്റെ 234 കുപ്പി മാഹി മദ്യമാണ് തലശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. പയ്യന്നൂർ പെരിങ്ങോം വയക്കരയിലെ കുപ്പോൾ സ്വദേശി പി നവീൻ (26) ആണ് പിടിയിലായത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.

മദ്യം കടത്താനുപയോഗിച്ച കെ എൽ 11 എ കെ 7664 ഇൻഡിഗോ കാറും കസ്റ്റഡിയിലെടുത്തു. മാടപ്പീടികയിലെ എക്സൈസ് ഓഫീസിലെ ലാൻ്റ് ഫോണിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ബൈപ്പാസിലെ ടോൾ ബൂത്തിന് സമീപം ഇന്നലെ വൈകിട്ട് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

തലശ്ശേരി എക്‌സൈസ് ഇൻസ്പെക്ടർ എം കെ മോഹൻദാസ്, പ്രിവൻ്റീവ് ഓഫീസർമാരായ കെ ബൈജേഷ് , എം. കെ സുമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ എം. കെ പ്രസന്ന, പി. പി ഐശ്വര്യ , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ ബിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.