ജീപ്പിലെ അറകളില്‍ കവറുകളിലാക്കി ഒളിപ്പിച്ചത് 53 കിലോ കഞ്ചാവ്; കൊടുവള്ളിയില്‍ കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ


കോഴിക്കോട്: കൊടുവള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഷ്‌റഫ് പിടിയില്‍. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കഞ്ചാവ് കടത്ത് പിടിച്ചത്.

ഇയാളില്‍ നിന്നും 53 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയോടെ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്.

ബൊലേറോ ജീപ്പില്‍ ഉണ്ടാക്കിയ പ്രത്യേക അറകളില്‍ കവറുകളിലാക്കിയാണ്‌ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതിയെ കൊടുവള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ലഹരിസംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന.

Description: Massive drunkenness; A native of Kannur was arrested with 53 kg of ganja