കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയും എൽഎസ്.ഡി സ്റ്റാമ്പുകളും കഞ്ചാവുമായി യുവാവ് പിടിയിൽ


കണ്ണൂർ: കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സിവില്‍ എക്സൈസ് ഓഫീസർ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ സർക്കിള്‍ ഇൻസ്പെക്ടർ ജനാർദ്ദനൻ.പി.പി യും പാർട്ടിയും കണ്ണൂർ ടൗണ്‍ ഭാഗത്തു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ പിടികൂടിയത്.

താളിക്കാവ് പരിസരത്ത് വെച്ച്
രണ്ട് കിലോഗ്രാം കഞ്ചാവും 95 ഗ്രാം എം.ഡി.എം.എയും 333മില്ലി ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുമായി ഉത്തർപ്രദേശ്
വരാണസി സ്വദേശി ദീപു സഹാനിയാണ്
പിടിയിലായത്. കണ്ണൂർ ടൌണ്‍ ഭാഗത്തും പരിസര പ്രദേശങ്ങളിലും മയക്കു മരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ദീപു സഹാനി.

വളരെ ആസൂത്രിതമായി വിവിധയിനം മയക്കു മരുന്ന് വ്യാപാരം നടത്തുന്ന പ്രതി നിരവധി മയക്കു മരുന്ന് കേസിലെ പ്രതിയാണ്. ഒരു മാസം മുമ്പ് ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയതാണ് പ്രതി. ഇയാളെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും. തുടർ നടപടികള്‍ വടകര കോടതിയില്‍ നടക്കും.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഉണ്ണികൃഷ്ണൻ വി.പി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈല്‍ പി.പി, റിഷാദ് സി.എച്ച്‌, രജിത്ത് കുമാർ എൻ, സജിത്ത്.എം, സിവില്‍ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി.വി, നിഖില്‍ പി സീനിയർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ (ഗ്രേഡ്) അജിത്ത് സി, ഇ.ഐ & ഐ.ബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഷജിത്ത്.കെ എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

Summary: Massive drug bust in Kannur; Youth arrested with MDMA and LSD stamps and ganja