കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ലഹരിവേട്ട; എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എം.എഡി.എം.എ പിടികൂടി ടൗണ്‍പോലീസ്. ബാലുശ്ശേരിയിലേയ്ക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നാണ് പിടികൂടിയത്. കരുവട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് ലഹരിയുമായി പിടിയിലായത്.
ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ നേത്രാവതി എക്‌സ്പ്രസില്‍ എത്തിയ ഇവരില്‍ നിന്നും പോലീസ് നടത്തിയ പരിശോധനയില്‍ അരക്കിലോയോളം വരുന്ന എം.ഡി.എം.എ പിടിച്ചെടുക്കുകയായിരുന്നു. ബാലുശ്ശേരി ഭാഗത്ത് വില്‍പ്പന നടത്താനാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
Summary: Massive drug bust at Kozhikode railway station; Two youths arrested with MDMA