കണ്ണൂരിൽ വൻ ലഹരിവേട്ട, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് യുവാക്കൾ പിടിയില്‍, പ്രതികളെ കൈയ്യേറ്റം ചെയ്യാൻ ശ്രമം
കണ്ണൂർ: കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. 17 ഗ്രാം എംഡിഎംഎ, രണ്ടര കിലോ കഞ്ചാവ്, 35 ഗ്രാം എൽഎസ്‌ഡി സ്റ്റാമ്പ്, 93 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ യുവാക്കളിൽ നിന്ന് പിടികൂടി.
നാറാത്തെ ആളൊഴിഞ്ഞ വീട്ടിൽ രാത്രി എക്സൈസിന്റെ സ്പെഷ്യൽ സ്ക്വോഡ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. പിന്നാലെ പ്രതികളുമായി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ യുവാക്കളെ സംഘടിച്ചെത്തിയ നാട്ടുകാർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പ്രതികളെ എക്സൈസുകാർക്ക് ഇവിടെ നിന്ന് കൊണ്ടുപോകാൻ സാധിച്ചത്.
Description: Massive drug bust at an abandoned house in Kannur