അമിത വൈദ്യുത പ്രവാഹത്തെ തുടര്‍ന്ന് പേരാമ്പ്രയിലെ കടകളില്‍ വന്‍ നാശം


പേരാമ്പ്ര: അമിത വൈദ്യുത പ്രവാഹത്തെ തുടര്‍ന്ന് പേരാമ്പ്ര ടൗണിലെ കടകളില്‍ വന്‍ നാശം. ബസ് സ്റ്റാന്റിന് സമീപമുള്ള കടകളിലാണ് നാശമുണ്ടായത്.

എ.സി, കമ്പ്യൂട്ടര്‍, ഫാനുകള്‍, ബള്‍ബുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തനരഹിതമായി. എംബസി ഹോട്ടല്‍, കൈലാസ് മെഡിക്കല്‍സ്, ഗോള്‍ഡന്‍ പ്രിന്റിങ് പ്രസ്, സൂപ്പര്‍ ജ്വല്ലറി, എം.എ സണ്‍സ് ഏജന്‍സി തുടങ്ങി നിരവധി സ്ഥാപനങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്.

എംബസി ഹോട്ടലില്‍ നിരവധി ബള്‍ബുകളും സി.സി.ടി.വി.ക്കും നാശനഷ്ടമുണ്ടായി. കൈലാസ് മെഡിക്കല്‍സ്, ഗോള്‍ഡന്‍ പ്രിന്റിങ് പ്രസ് എന്നിവിടങ്ങളിലെ കംപ്യൂട്ടറിനും സൂപ്പര്‍ ജൂവലറിയിലെ എയര്‍കണ്ടീഷണറും എം.എ.സണ്‍സ് ഏജന്‍സിയിലെ ഫോട്ടോസ്റ്റാറ്റ് മെഷീനും നാശനഷ്ടം സംഭവിച്ചു.

കണ്ണന്‍സ് റെസ്റ്റോറന്റ്, ഐറിസ് ഒപ്റ്റിക്കല്‍സ്, ഇന്റിമേറ്റ് സ്റ്റുഡിയോ, വിജയസ്റ്റോഴ്സ്, ശ്രീകൃഷ്ണസ്റ്റോഴ്സ്, കെ.ടി. ഫ്‌ളക്‌സ്, ആക്‌സസ് മൊബൈല്‍ ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ബള്‍ബും മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളും നശിച്ചു.