‘ബിജെപി സർക്കാർ ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്നു’; മുയിപ്പോത്ത് ടൗണിൽ ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം


മേപ്പയ്യൂർ: രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുയിപ്പോത്ത് ടൗണിൽ സംഘടിപ്പിച്ച ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വി.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. വി.ബി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.

പട്ടയാട്ട് അബ്ദുല്ല, ആർ.പി. ഷോഭീഷ്, കിഴക്കയിൽ രവീന്ദ്രൻ, പട്ടയാട്ട് ജാഫർ, പിലാക്കാട്ട് ശങ്കരൻ, എൻ. പത്മനാഭൻ, സി. നാരായണ കുറുപ്പ്, കെ.കെ. കുഞ്ഞമ്മദ്, സുഭാഷ് മനയിൽ, കെ.കെ. കല്യാണി, പി.കെ. മൊയ്തി, വാളിയിൽ ശങ്കരൻ, കെ.പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.