പ്രതിഷേധം ശക്തം, ശബ്ദമുയർത്തി നാട്ടുകാർ; മേപ്പയ്യൂർ പുലപ്രക്കുന്നിലെ മണ്ണെടുപ്പ് നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് ബഹുജന മാർച്ച്
മേപ്പയ്യൂർ: മഞ്ഞക്കുളം പുലപ്രക്കുന്നിലെ മണ്ണെടുപ്പ് നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് ബഹുജന മാർച്ച് നടത്തി. പുലപ്രക്കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. മഞ്ഞക്കുളത്ത് നിന്ന് ആരംഭിച്ച ബഹുജന മാർച്ച് പുലപക്കുന്നിൽ മേപ്പയ്യൂർ പൊലീസ് തടഞ്ഞു.
പുലപ്രമലയിൽ നടക്കുന്ന അശാസ്ത്രീയ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹുജന മാർച്ച് നടത്തിയത്. മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗവും പുലപ്രക്കുന്ന് സംരക്ഷണ സമിതി ചെയർമാനുമായ പി. പ്രകാശൻ അധ്യക്ഷത വഹിച്ചു.
എം.കെ. കേളപ്പൻ, സുധാകരൻ പുതുക്കുളങ്ങര, കെ.പി. മൊയ്തി, വി.എ. ബാലകൃ ഷ്ണൻ, സിബില ചന്ദ്രൻ എന്നിവർ സംസാരിച്ചു.