കുടുംബാന്തരീക്ഷം സൗഹൃദമാക്കിയാൽ കുട്ടികൾ ലഹരി തേടി പോകില്ല; ലഹരിക്കെതിരെ ചോറോട് മാങ്ങോട്ട്പാറയിൽ ബഹുജന സംഗമം
ചോറോട് ഈസ്റ്റ്: കുടുംബങ്ങളിലെ അസ്വാസ്ഥ്യങ്ങളും സംഘർഷങ്ങളും നമ്മുടെ കുട്ടികളെ ലഹരിയിലേക്ക് തള്ളിവിടുന്നതായി വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ്. മാങ്ങോട്ട്പാറയിൽ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ നടത്തിയ ‘മാനിഷാദ’ ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്കളുമൊന്നിച്ച് ഭക്ഷണം കഴിക്കാനോ ഒന്നിച്ച് കൂട്ടായിരുന്ന് നർമ്മങ്ങൾ പങ്കുവെക്കാനോ പലരും തയ്യാറാവുന്നില്ല. നല്ല ഭക്ഷണവും വസ്ത്രവും മാത്രമല്ല നല്ല സൗഹൃദങ്ങളും സൃഷ്ടിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ ജനകീയ സമിതി ചെയർമാൻ പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ ജംഷിദ കെ, ഷിനിത ചെറുവത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.കെ രാമചന്ദ്രൻ, രാജേഷ് ചോറോട്, അഷ്കർ മാസ്റ്റർ കെ.എം, ഉദയകുമാർ പി.കെ, ശശി പി.കെ, എൻ.കെ മോഹൻ, രാജേഷ് കെ.പി.എന്നിവർ സംസാരിച്ചു. കൺവീനർ പത്മനാഭൻ കിഴക്കയിൽ സ്വാഗതവും ശ്രീജീഷ് യു.എസ് നന്ദിയും പറഞ്ഞു.
Description: Mass gathering against drugs at Mangotpara, Chorode