കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; മാസ്‌ക്കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധം; വിശദ വിവരങ്ങളറിയാം


പേരാമ്പ്ര: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ പൊതുസ്ഥലങ്ങളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ആറുമാസത്തേക്കാണ് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്.

പൊതു ഇടങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്‌കിന്റെ ഉപയോഗം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സിനിമ തിയേറ്റര്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും അതാത് ചടങ്ങുകളുടെ സംഘാടകരും എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. ഇന്നലെ 1,113 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

summery: mask and sanitizers have been made mandatory again in the state