വായോജനങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനൊരു വേദി; 126 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് ഒക്ടോബര്‍ 10നകം വയോജന സൗഹൃദ പഞ്ചായത്താകാനൊരുങ്ങി മരുതോങ്കര


മരുതോങ്കര: വാര്‍ദ്ധക്യത്തിലെ പ്രശ്‌നങ്ങള്‍ തുറന്ന് പറയാനും ചര്‍ച്ചകള്‍ നടത്താനുമായി വയോജനങ്ങള്‍ക്കൊരു വേദി ഒരുക്കുകയാണ് മരുതോങ്കര പഞ്ചായത്ത്. ലോക വയോജന ദിനമായ ഇന്ന് പഞ്ചായത്തിലെ 14 വാര്‍ഡുകളിലെയും അറുപതു വയസ്സു കഴിഞ്ഞവരെ ഉള്‍പ്പെടുത്തിക്കൊണ്ട് വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു.

വാര്‍ഡ് അഞ്ചിലെ കക്കുടാരത്തില്‍ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.സജിത്ത് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ശോഭ അശോകന്‍, ഡന്നി തോമസ്, അജിത, നിഷ ടി.എന്‍, സീമ, സമീറ എന്നിവരും കെ. നാണു ത്ര്യസ്യാമ്മ തുടങ്ങിയവര്‍ സംസാരിച്ചു. വേണു പൈക്കാട്ടുമ്മല്‍ സ്വാഗതം പറഞ്ഞു.

ഒക്ടോബര്‍ 10 നുള്ളില്‍ 126 വയോജന അയല്‍ കൂട്ടം രൂപീകരിച്ച് പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്താക്കുക എന്നതാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ ഓരോ അയല്‍ സഭയിലെയും മുതിര്‍ന്നവരെ ആദരിച്ചു.

summary: maruthongara panchayath formed by elderly neighborhood groups on world elderly day