പ്രതിഭകള്‍ക്ക് സ്‌നേഹാദരമൊരുക്കി മരുതേരി ഊടുവഴി അയല്‍വാസി വാട്‌സ്ആപ്പ് കൂട്ടായ്മ
പേരാമ്പ്ര: മരുതേരി ഊടുവഴി അയല്‍വാസി വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിച്ചു. സ്‌കൂളുകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് മികവ് തെളിയിച്ച വിദ്യാര്‍ഥികളെയാണ് ആദരിച്ചത്.
റിയ ഫാത്തിമ, പൂജാലക്ഷ്മി, മുഹമ്മദ് റിഫാന്‍, അഷ്‌വിന്‍, ഹനൂന അഷ്‌റഫ്, വേദാത്മിക, ഉജ്ജ്വല്‍ കൃഷ്ണ, ചേതന്‍ എ.ആര്‍. എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
ടി.പി. ഷാജുദ്ദീന്‍, ശശിധരന്‍ പൊയില്‍, പി. രാഘവന്‍, അനുരാഗ് ലാല്‍ സംസാരിച്ചു. ആനന്ദന്‍ പി.എം, ബെന്‍സി പി.എം, പി. ഹസ്‌ന, പി. സുഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു.