മാർഗദീപം സ്കോളർഷിപ്: 15 വരെ അപേക്ഷിക്കാം
സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പ്രീ- മെട്രിക് സ്‌കോളർഷിപ് മാർഗദീപം പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാനുള്ള വരുമാന പരിധി 2.5 ലക്ഷം രൂപയാക്കി ഉയർത്തി. മാർച്ച് 15 വരെ അപേക്ഷിക്കാം. ഈ സ്‌കോളർഷിപ് 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ പരിഗണിക്കും. margadeepam.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2300524.
Description: Margadeepam Scholarship: Applications can be submitted up to 15